“ഞാനാണു നാടുവാഴി
നാട്ടാരെ കണ്ണിൽ പൂഴി”

-​ ഇച്ച അബ്ദുൽ ഖാദർ മസ്താൻ

Advertisements

AMENDMENT OF SHARIA: QUESTIONING THE CULTURE OF ISLAM

The modernists are arguing for an implement of unique civil code by rubbing of Islamic sharia. Some of the modern thinkers and civilized countries are saying to change the Islamic sharia in accordance with progressive laws of the country. They have not any kind of shyness for vicious interpretation of Quran and hadeeth. Really the idiocy and misunderstanding of the four doctrines and the madhabs leads them to these kind ventures. The vahabi followers were played a major role to sowing the seeds of this kind of thoughts sin Kerala. They were conducted unwanted discussions about the principles of Islam and its justification which were written by the great imams of four madhabs for the amendment of Islamic laws and sharia. They are confusing the peoples by saying we are not trying to amend the sharia of Islam. But we are trying to change the “law of Muhammad” which is agreed by British government and practicing in India. Then they are attempting to give strange explanation of inviolable sharia on polygamy, inheritance and triple talaq. An authentic Muslim cannot amend the sharia and he cannot exam it, also he can’t measure the feasibility of Islamic sharia logically, this proved by quranic verses from its beginning to the end. This is one of the most terrible counter blasts on Islam. So easily we can characterize that these much of plays are the “decline of intellect” and “the encroachment of Islamic history”, therefore the door of independent thought is not closed its being opened

ജീലാൻ: പവിത്ര മണ്ണ്

മനുഷ്യകുലത്തിന്റെ ആത്മീയ സരണിക്ക് ചരട് വലിക്കുന്നവരാണ് ഔലിയാക്കൾ, ആത്മീയജ്ഞത അനുഭവിക്കുന്ന ഒരുപറ്റം സമൂഹത്തിനിടയിലേക്ക് ഉടയതമ്പുരാൻ തിരഞ്ഞെടുത്തവരാണെന്നും ഇവരെ വിശേഷിപ്പിക്കാം. മാനവികസമൂഹത്തിന് ആത്മീയ ഉണർവ്വ്നൽകുന്നതിൽ ഇസ്‌ലാമിക ലോകത്തിന് വല്യ സംഭാവന നൽകിയ രാജ്യമാണ് ഇറാൻ. മഹാരഥന്മാരുടെ ആത്മീയ സരണികൾ ഒന്ന് ചികഞ്ഞന്വേഷിക്കുമ്പോൾ അവരുടെ ആത്മീയോൽപാദനത്തിന് വലിയ സ്വാധീനം ചെലുത്തുന്നവയാണ് മാതാ, പിതാ, ഗുരു, പ്രദേശം. പരിശുദ്ധപാവനമായ പാന്ഥാവിലൂടെയായിരുന്നു ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ന്റെ ആഗമനം. ഹിജ്‌റ നാലാം നൂറ്റാണ്ടിലെ ആത്മീയ പണ്ഡിതശിരോമണികളിലെ തലയെടുപ്പുള്ള ശൈഖ് അബൂസ്വാലിഹ്‌ മൂസ ജൻകി ദോസ്ത് (റ)ന്റെയും , പരിശുദ്ധതയും ഭയഭക്തിയും ആരാധന നൈരന്ത്യരവും ജീവിതപ്രകൃതി ആക്കിയെടുത്ത തന്മൂലം ജീവിതം സ്ഫുടമാക്കിയ ഉമ്മുൽഖൈർ, ഉമ്മുൽ ജബ്ബാർ എന്നീ സ്ഥാനപ്പേരുകൾ അലങ്കരിച്ച മഹതിയായ ഫാത്തിമ(റ)ന്റെയും ആരംഭക്കനിയായാണ് ശൈഖവർകൾ ഭൂജാതനായത്. ബീവി ഫാത്തിമ (റ) തന്റെ അറുപതാം വയസ്സിലാണ് ശൈഖവർകൾക്ക്ജന്മം നൽകുന്നത്.തന്റെ ആത്മീയോന്നതിക്ക് മാതാപിതാക്കൾ ചെലുത്തിയ സ്വാധീനം പോലെ താൻ ജന്മം കൊണ്ട ഭൂമിശാസ്ത്രവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹിജ്‌റ 470 / 471 എന്ന്നിങ്ങനെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുള്ള വര്ഷറ്റ്ലി റമളാൻ ഒന്നിനാണ് മഹാനവർകൾ ആഗതനായത്.പർവതങ്ങളുടെ രാജ്യമായ ഇറാനിലെ ത്വബ്‌റിസ്ഥാനിന് പിന്നിൽ സ്ഥിതിചെയ്യുന്ന കാസ്പിയൻ കടലിനു തെക്കുള്ള ഇറാനിലെ പ്രവിശ്യയായ ജീലാനിലെ നീഫിലാണ് മഹാനവർകൾ ജന്മം കൊണ്ടത്. ഈ പ്രദേശത്തിന് ജീലാനി എന്ന നാമകരണത്തിന്റെ പിന്നിൽ വലിയ രഹസ്യമുണ്ട്. അല്ലാഹുവിന്റെ പ്രവാചകൻ കലീമുല്ലഹി മൂസ (അ) ന്റെ പൗത്രന്മാരിൽപെട്ട ഒരാളാണ് ഈ പ്രദേശം ജനവാസയോഗ്യമാക്കി മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്ക്‌വഹിച്ച അദ്ധേഹത്തിന്റെ പേരാണ് ഈ സ്ഥലം (ജീലാൻ) ഇന്നും അറിയപ്പെടുന്നത്. കിഴക്ക് ഭാഗം ത്വബ്‌റിസ്ഥാനിലെ മാസിൻഡറുമായും പടിഞ്ഞാറിൽ അസര്ബൈജാനിലെ മുഖാനുമായും തെക്കെൻഭാഗത്ത് ഇറാഖുമായും വടക്ക് ദിശയിൽ കാസ്പിയൻ കടലും ഈ പ്രദേശവുമായി അതിർത്തി പങ്കിടുന്നു. നദികൾ കൊണ്ടും ഫലപുഷ്ടിയുള്ള മണ്ണുകൊണ്ടും ശാന്തസുന്ദരമായ പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹീതമാണ് ജീലാൻ. മനോഹരങ്ങളായ കൃഷിത്തോട്ടങ്ങളും ജീലാനിന്റെ പ്രകൃതി സൗന്ദര്യത്തിനു വലിയസംഭാവനയാണ്. പച്ചക്കറികളും, പഴങ്ങളും, തേയിലയുമാണ് ജീലാനികളുടെ മുഖ്യ കൃഷി.അവരുടെ ആഹാരവിഭവങ്ങളിൽ അറിവിഭവങ്ങൾക്കായിരുന്നു പ്രഥമസ്ഥാനം. ആട്, പശു തുടങ്ങിയ ജീവികളെ വ്യാപകമായ തോതിൽ വളർത്തിയവരായിരുന്നു ജീലാനികൾ.ഇസ്ലാമിക് സംസ്കാരത്തിന്റെ യശസ്സുയർത്തുവോണം നിരവധി പള്ളികളും ‘ഖവാനിക് ‘ എന്ന പേരിൽ ഒട്ടനവധി മദ്രസകളും ജീലാനിൽ പ്രവർത്തിച്ചിരുന്നു.

നൂറ്റാണ്ടുകളോളം ആത്മീയതയുടെ അജ്ഞത അനുഭവിച്ചവരായിരുന്നു ജീലാനികൾ എന്നല്ല സമീപസ്ഥലങ്ങൾ മുഴുവനും.നബി (സ്വ) യുടെ കാലത്ത് ഹിജ്‌റവർഷം 8-ൽ  അറേബ്യൻ രാജ്യങ്ങളുടെ ഉപദ്വീപിലെയും സമീപസ്ഥലങ്ങളിലെയും ഭരണകർത്താക്കൾക്ക് ഇസ്‌ലാമികസന്ദേശം അയച്ചു. എന്നാൽ പേർഷ്യൻ രാജ പരമ്പരയിലെ കിസ്റാ അബ്റാവീസ് സന്ദേശം കിട്ടേണ്ട താമസം അതിനെ കീറിക്കളഞ്ഞു. സംഭവമറിഞ്ഞ തിരുദൂതർ (സ്വ)അവന്റെ ഭരണം വലിച്ചുകീറിക്കളയാൻ വേണ്ടി ദുആ ചെയ്‌തു. അധികം വൈകാതെ ഹിജ്‌റ വർഷം 15-ൽ കിസ്റാ സാമ്രാജ്യത്തിന്റെ പതനം നബിതിരുമേനി(സ്വ) പ്രാർത്ഥന ഫലമെന്നോണം ആരംഭിച്ചു. ജരീര്ബ്നു അബ്ദില്ലാഹ് (റ), മുസന്നബ്നുഹാരിസ്(റ) എന്നിവരുടെ നേതൃത്വത്തിൽ മുസ്ലിം സൈന്യം പേർഷ്യൻ സൈനികമേധാവി മഹ്‌റാനിയും അനുയായികളെയും നിലം പതിപ്പിച്ചു. തുടർന്നങ്ങോട്ട് ഇസ്ലാമിക് സുവർണ്ണ കാലഘട്ടമായിരുന്നു.വ്യത്യസ്ത പ്രദേശങ്ങളെയും രാജ്യങ്ങളെയും കീഴടക്കിയും ഒരുപാട് സമൂഹത്തെ ഇസ്ലാമികാശ്ലേഷണം കൊണ്ട് ധന്യമാക്കിയും ഇസ്‌ലാമിക തേരോട്ടം ഇരച്ചു കയറി.അവസാനം ഹിജ്റവർഷം 20-ൽ  ഇസ്‌ലാമികഭരണകര്താക്കളുടെ ആയോധനകൾക്ക് മുമ്പിൽ നഹാവന്ദ് കീഴടങ്ങുകയുണ്ടായി. രണ്ട മാസം കഴിഞ്ഞു ഖസ്‌വീൻ, ജീലാൻ, സൻജാൻതുടങ്ങിയ പ്രദേശങ്ങളും ഓരോന്നോരോന്നായി മുസ്ലിംകൾ തങ്ങളുടെ വരുതിയിൽ വരുത്തി.തുടർന്നുള്ള കാലഘട്ടങ്ങളിൽ ജീലാനി കൈവിട്ട പോയിരുന്നെങ്കിലും ഹിജ്‌റ 22-ൽ അത് വീണ്ടു ഹുദൈഫ (റ)വിന്റെ പരിശ്രമത്തിൽ കീഴൊതുക്കി.എന്നിരുന്നാലും വീണ്ടും അത് കൈവഴുതിപോയെങ്കിലും സഅദുബ്നുഅബീവഖാസ്(റ)ന്റെ കാലഘട്ടത്തിൽ അതിനെ പൂര്ണ്ണമായും ഇസ്‌ലാമിക ഭരണത്തിന് കീഴിലൊതുക്കി.തുടർന്ന് മൂന്നാം നൂറ്റാണ്ടിന്റെ കാലങ്ങളിൽ ഈ പ്രദേശങ്ങളെ സൈദിയ്യഭരണകൂടം കീഴ്പ്പെടുത്തുകയും പിന്നീട ഷിയാ പ്രാമുഖ്യമുള്ള ബുവൈഹുകളായിരുന്നു ഭരണചക്രം തിരിച്ചിരുന്നത്.എന്നാൽ അവരുടെ കഠിനപരിശ്രമത്തിനൊടുവിലും അവർക്ക് ജീലാനും ത്വബരിസ്ഥാനും പിടിച്ചാക്കാൻ കഴിഞ്ഞില്ല. ശേഷകാലം സൽജൂക്കികൾ എന്നാ സുന്നികളായിരുന്നു ഭരണസിരാകേന്ദ്രത്തിൽ ഏറിയിരുന്നത്.അത് ഹിജ്‌റ 583 വരെ നീണ്ടുനിന്നിരുന്നു എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ശൈഖവർകൾ(റ) ജനിക്കുന്ന കാലത്ത് മുൽക് ഷാ  എന്നാ സൽജൂക്കി ഭരണാധിപനായിരുന്നു ഭരണകത്താവ്.ജീലാനിയുടെ മനോഹരമായ പ്രകൃതിശാസ്ത്രം പോലെ തന്നെ മഹത്വമേറിയതാണ് ജീലാനിന്റെ ചരിത്രമുഖവും.

സാബിത്ത് യൂ പി
മർകിൻസ് ബാംഗ്ലൂർ

നീതി ഭാഗത്തിന് എന്ത് സംഭവിക്കുന്നു

ലോക പ്രശസ്ത ശാസ്ത്രഞജൻ നമ്പി നാരായണൻ തൻറെ പത്തു വർഷക്കാലം തടവറയിൽ തുലക്കേണ്ടി വന്ന ഒരു ദുരന്ത സമാന സംഭവം നമുക്കിടയിൽ അരങ്ങേറി. പത്തു വർഷത്തിന് ശേഷം ചെയ്യാത്ത കുറ്റത്തിൻറെ നിരപരാധിത്വം ശ്രദ്ധയിൽ പെട്ടപ്പോൾ നീതി ന്യായ വ്യവസ്ഥയുടെ മുഖത്തു നോക്കാൻ ലജ്ജ തോന്നിക്കുന്നു. ISRO യിൽ തൻറെ തീക്ഷണ ചിന്തകളാലെ വ്യക്തി മുദ്ര പതിപ്പിച്ച നമ്പി നാരായണൻ ഒരു പക്ഷേ വരും കാലങ്ങളിലെ ഒരു അബ്ദുൽ കലാമിനെ ലോകത്തിനു സമ്മാനിചെനെ ! അദ്ദേഹത്തിന്റെ വിലപ്പെട്ട സമയങ്ങൾ വെറും ആരോപണങ്ങൾ കാരണം ആരൊക്കെയോ കൂട്ടിചേർത്ത് വെച്ച ഒരു കെട്ടുകഥക്ക് പാത്രമാവുകയായിരുന്നു. തൻറെ നഷ്ടകാല ജീവിതത്തിന് 50 ലക്ഷം പകരമായി സർക്കാർ ത്വരിതപ്പെടുത്താൻ ശ്രമിച്ചപ്പോ 50 കോടി നൽകിയാൽ പോലും ഒരുപക്ഷെ ഇത്രയും നല്ല ചിന്തകളെ കിട്ടുകയില്ല എന്നത് സുതാര്യം. ഇത്രയും ഭീമമായ ഒരു നഷ്ടകച്ചവടത്തിനു കാരണമാവുകയായിരുന്നു ഇന്ത്യൻ നീതിന്യായ വ്യവസ്ഥ. ഒരുപാട് കേസുകളിൽ ഒരുപാട് ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ഇനിയും തൻറെ ജീവിതം ജയിലറകളിൽ തളച്ചിടെണ്ടി വന്നിട്ടുണ്ടാവാം. നീതിന്യായ വ്യവസ്ഥ ചില അശ്രദ്ധകൾ, പാളിച്ചകൾ മനപ്പൂർവ്വമോ അറിയാതെയോ സംഭവിപ്പിക്കുമ്പോൾ വരും ഇന്ത്യൻ തലമുറയ്ക്ക് നികത്താൻ പറ്റാത്ത ഒരുപാട് വിടവിനെ സൃഷ്ടിച്ചെടുത്തേക്കാമല്ലോ ? ഒന്നുണർന്നു പ്രവർത്തിക്കാൻ ഇനിയും നമുക്ക് തയ്യാറായിക്കൂടെ

സാബിത്ത് യൂ. പി
മർകിൻസ് ബാംഗ്ലൂർ

വേലി തന്നെ വിളവ് തിന്നുമ്പോൾ

 

               ബാങ്കുകളുടെ വ്യാപനം, ഉപയോഗം എന്നിവ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തികാവസ്ഥയിലേക്ക് അളവുകോൽ പിടിക്കുന്നു.എന്നാൽ ബാങ്കുകളിലെ അവിശുദ്ധ പ്രവർത്തനങ്ങൾ ഓരോ രാജ്യത്തെയും വിലയിരുത്തപ്പെടുകയാണ്. സമകാലിക ബാങ്ക് തട്ടിപ്പുകൾ ഇതിനുദാഹരണമാണ്.ഇടപാടുകൾ നടത്തുക എന്നതിലുപരി ചില വഴിപാടുകൾ നടത്തുക എന്നത് മാത്രമായിരിക്കുന്നുവോ ബാങ്കുകളുടെ പ്രവർത്തനങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  മാനേജർമാരും ഡയറക്ടർമാരും തമ്മിലും ഉദ്യോഗസ്ഥന്മാരും ഇടപാടുകാരും തമ്മിലുമുള്ള ഒത്തുകളികൾക്കും ഭീഷണിസ്വരത്തിലുള്ള അപായസൂചനകൾക്കും കാത് കൊടുക്കാതെ തുടങ്ങി കൊള്ളക്കാർക്ക് താവളം ഒരുക്കികൊടുക്കുകയാണ് യഥാർത്ഥത്തിൽ ഭൂരിഭാഗം ബാങ്കുകളും .അതേ രീതി മാനേജ്‌മെന്റിന്റെ തൊഴിലാളികളുടെ മേലുള്ള അശ്രദ്ധ ,തൊഴിലാളികൾക്ക് തൊഴിലിലുള്ള അശ്രദ്ധ ,ഇത്തരത്തിലുള്ള അപചയങ്ങളിലേക്ക് കണ്ണോടിക്കാതെയും ഒരേ ജോലിയിൽ ഒരാൾ തന്നെ തുടരുന്ന അവസ്ഥയും തട്ടിപ്പുകാർക്ക് ബാങ്കിന്റെ ഉള്ളിലൂടെ തന്നെ കാര്യങ്ങൾ സുഗമമാക്കും.

              ഇന്ത്യയിൽ പല ബാങ്കുകളിലും പല നിലയ്ക്കും ഏറ്റവും വലിയ ഓഹരിയുള്ള അക്കൗണ്ടിന്റെ ഉടമയാണ് സർക്കാർ.മാത്രമല്ല രാജ്യത്തിന്റെ കാര്യദര്ശികൂടിയാണല്ലോ,അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സധാരണക്കാരേക്കാളുപരി ശ്രദ്ധ ചെലുത്തേണ്ടത് സർക്കാരാണെന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ സർക്കാർ ഏറ്റവും കൂടുതൽ അശ്രദ്ധ പുലർത്തുന്നതും ഈ മേഖലയിലാണ്.അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പ് വെട്ടിപ്പ് വീരന്മാർക്ക് വളം വെച്ചുകൊടുക്കുന്നത് സർക്കാർ തന്നെയായാൽഇന്ത്യൻ സാമ്പത്തിക മേഖലയെ താറടിക്കാൻ അവർക്ക് നിഷ്പ്രയാസം സാധിക്കും.സംരക്ഷണ കവചമായി മാറേണ്ട വേലികൾ തന്നെ വിളകൾ തിന്നാനനുവദിക്കരുത്

 

സാബിത്ത് യൂ.പി 

മർകിൻസ് ബെംഗളൂരു

അവർ മുസ്ലിംകളാണ്

 

                                        കഴിഞ്ഞ ദിവസങ്ങളിലെ പത്ര മാധ്യമങ്ങളിൽ വളരെ ശ്രദ്ധേയമായ വാർത്തയായിരുന്നു റോഹിങ്ക്യകൾക്കു വേണ്ടി ലോകം ഒന്നിക്കണമെന്ന്  UNO ആവശ്യപ്പെട്ടത് ,അതെ സമയം മറ്റൊരു കോളത്തിൽ ഈ UN കൂടിയാലോചനക്ക് മ്യാന്മാർ തലൈവി ആങ് സാങ് സൂകിയുടെ അസാന്നിധ്യവും. ഇവ രണ്ടും ചേർത്ത് വായിക്കുമ്പോൾ മനസ്സിലാകുന്നത് ലോക ഐക്യരാഷ്ട്രം പോലും റോഹിൻഗ്യൻ മുസ്ലിമിങ്ങളുടെ വേദനയിലും യാദനയിലും ലോകം ഒരുമിക്കണമെന്നും അതിന്റെ തുടര്നടപടികൾക്ക് വേണ്ടി ഒരു മീറ്റിംഗ് വിളിച്ചപ്പോ ലോകത്ത്‌  സമാധാനത്തിന്റെ നോബൽ സമ്മാനം കൊണ്ട് തന്റെ പദവി അലങ്കരിക്കുന്ന ആങ് സാങ് സൂകി തന്റെ പകരക്കാരനായി മറ്റൊരാളെ അയക്കുമ്പോഴും അവരുടെ മദ്ധ്യേ തടസ്സമായിട്ടുള്ളത്  അവർ മുസ്ലിംകളാണെന്നുള്ളതാണ് 

                                     അതേ സമയം ഇന്ത്യയിലേക്ക് നോക്കുമ്പോൾ 40000 ത്തോളം വരുന്ന ബുദ്ധമതവിശ്വാസികളുടെ ആക്രമണത്തിനും അതിക്രമണത്തിനും ഇരയായി ജന്മഭൂമിയും വാസസ്ഥലവും നഷ്ടപ്പെട്ട റോഹിൻഗ്യൻ അഭയാർത്ഥികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്നും, അതേസമയം ബംഗ്ലാദേശിന്റെ ചിറ്റഗോങ്ങ് പർവ്വത പ്രദേശവാസികളായ ‘ചക്മ’ (ബുദ്ധമത വിശ്വാസികൾ ),’ഹജോങ് ‘(ഹിന്ദുമത വിശ്വാസികൾ )എന്നീ ലക്ഷക്കണക്കിനുവരുന്ന വെറും 1960 ലെ  കാപ്‌തായ് ഡാം നിർമാണം മൂലം മാത്രം വാസസ്ഥലം നഷ്ടപെട്ട ഇവരെ ഇന്ത്യ പൗരത്വം നൽകുമെന്നും പറയുമ്പോ ഇന്ത്യക്കും റോഹിൻഗ്യകൾക്കുമിടയിലെ പ്രശ്നം അവർ മുസ്ലിംകളാണെന്നുള്ളതാണ്. അതേപ്രകാരം ഈ ചക്മ ,ഹജോങ് എന്നീ വിഭാഗക്കാർക്ക് വാസസ്ഥലം ഒരുക്കലോട് കൂടി  അരുണാചൽ പ്രദേശ് എന്ന സംസ്ഥാനത്തെ തദ്ദേശീയർ ന്യൂനപക്ഷമാവുകയും അവരുടെ തൊഴിലവസരം നഷ്ടപ്പെടുമെന്നും കണക്ക് പറയുമ്പോഴും വെറും 40000 വരുന്ന റോഹിങ്ക്യകളെ രാജ്യത്തിന് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളുമേൽപ്പിക്കാതെ കയറ്റാൻ സാധിക്കുമെന്നും കണക്ക് വിവരിക്കുമ്പോഴും അവിടെയും തടസ്സം അവർ മുസ്ലിംകളാണെന്നുള്ളതാണ്.

താജ് മഹൽ : മറ്റൊരു ബാബരിയോ ?

1992 -ഡിസംബർ 6 -നു സംഘ്‌പരിവാറിന്റെ അബദ്ധജടിലമായ അസത്യ വാചാലതകൾക്ക് അനന്തരഫലമായി ഇന്ത്യൻ മുസ്ലിം സമുദായത്തിന്റെ ചരിത്രത്തിൽ കണ്ണീർ വീഴ്ത്തിയ രംഗം അരങ്ങേറി. തീർത്തും അബദ്ധപൂർണ്ണമായ ബാബരി മസ്ജിദിന്റെ പിന്നാമ്പുറ കഥകൾ കെട്ടിച്ചമച്ചുകൊണ്ട് ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്ട്ടിച് കൊണ്ട് ബാബറിമസ്ജിദ് തകർക്കുകയുണ്ടായി.ഇന്ന് അതേതനിയാവർത്തനം നടന്നുകൊണ്ടിരിക്കുകയാണ് താജ് മഹലിന്റെ കാര്യത്തിലും.തേജാമഹാലയ എന്ന നാമത്തിൽ രാജ പരമാദ്രി പണിതതാണെന്നും പിന്നീട് മുസ്ലിം രാജഭരണാധികാരിയായിരുന്ന ഷാജഹാൻ രാജ ജയ്‌സിംഗിൽ നിന്നും പിടിച്ചെടുത്തതാണെന്നും അത് പിന്നീട് മുംതാസിന്റെ ശവ കുടീരമാക്കി മാറ്റിയതാണെന്നും പുരുഷോത്തമ നാഗേഷ് ഓക്കിനെ പോലോത്ത ഹിന്ദുത്വ വൽക്കരണ ചിന്താരഥന്മാർ വധിക്കുന്നത്.
ബാബരി മസ്ജിദിന്റെയും അതിന്റെ പിന്നാമ്പുറചരിത്രങ്ങളുടെയും വിഷയത്തിൽ ഇതേരീതിയിൽ അവർ വാദങ്ങൾ ഉന്നയിക്കുകയും നടപടികൾ എടുക്കുകയും ചെയ്തിരുന്ന സമയത് ഇന്ത്യൻ മുസ്ലിംസമുദായം അതിനെതിരെ പ്രതികരിക്കാതെ ചിന്തകളൂം വിവേകാത്മകമായ പ്രതികരണ പ്രതിഷേധങ്ങളും നടത്താതെ തങ്ങളുടെ സംബ്രദായങ്ങളുടെയും പാരമ്പര്യസംസ്കാരത്തിന്റെയും ഇട്ടാവട്ടങ്ങളിൽ ഒതുങ്ങിക്കൂടിയപ്പോൾ അതിനനന്തര ഫലമെന്നോണം ഇന്ത്യൻ മുസ്ലിംകൾ നേരിട്ടത് നികത്താനാവാത്ത ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്. അന്നത്തേതിനേക്കാൾ ശക്തമായ രീതിയിൽ ഇന്ന് ഇന്ത്യയിലെ മുസ്ലിം സംഘടനകളും നേതാക്കളും മൗനം പാലിക്കുമ്പോൾ ഈ മൗനം അവർക്ക് സമ്മതമായി മാറുകയും ബാബരിയുടെ തനിയാവർത്തനം ഇന്ത്യ എന്ന മതേതരത്വ രാജ്യത്ത് സംഭവിക്കുക തന്നെ ചെയ്യും.

                              
സാബിത്ത് യൂ.പി
മർകിൻസ് ബാംഗ്ലൂർ